Post Category
അയ്യൻകാളി ജയന്തി ആഘോഷം 28ന്
പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പരിഷ്‌ക്കർത്താവ് മഹാത്മാ അയ്യൻകാളിയുടെ 157-ാം ജയന്തി ആഗസ്റ്റ് 28ന് ആഘോഷിക്കും. രാവിലെ ഒമ്പതിന് വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. പട്ടികജാതി - പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലൻ, സഹകരണം ടൂറിസം ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി തുടങ്ങിയവർ പുഷ്പാർച്ചന നടത്തും. മേയർ കെ.ശ്രീകുമാർ, വി.കെ.പ്രശാന്ത് എം.എൽ.എ, പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുനീത് കുമാർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ.പി.പുഗഴേന്തി, കൗൺസിലർ പാളയം രാജൻ, മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.
പി.എൻ.എക്‌സ്. 2944/2020
date
- Log in to post comments