Skip to main content

ഭിന്നശേഷിക്കാർക്കുളള ദേശീയ അവാർഡ്: നാമനിർദ്ദേശം സമർപ്പിക്കാം

ഭിന്നശേഷിക്കാർക്കായുളള നാഷണൽ അവാർഡ് ഫോർ എംപവർമെന്റ് ഓഫ് പേഴ്‌സൺ വിത്ത് ഡിസബിലിറ്റീസ് നാമനിർദ്ദേശം ക്ഷണിച്ച് കേന്ദ്ര സർക്കാർ ഉത്തരവായി. 14 വിഭാഗങ്ങളിലേക്കാണ് നാമനിർദ്ദേശം ക്ഷണിച്ചിട്ടുളളത്. സംസ്ഥാന സർക്കാർ മുഖേന നാമനിർദ്ദേശം ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ ഒൻപത് ആണ്. വിശദ വിവരങ്ങളും അപേക്ഷാ ഫാറവും സാമൂഹ്യനീതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും. കൂടാതെ കേന്ദ്ര സർക്കാർ വെബ്‌സൈറ്റായ www.disabilityaffairs.gov.in  ലും വിശദ വിവരങ്ങൾ ലഭ്യമാണ്.
പി.എൻ.എക്‌സ്. 2959/2020

date