കുസാറ്റ് : കായികതാരങ്ങള്‍ക്കുള്ള സീറ്റിലേക്ക് അപേക്ഷിക്കാം
കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയുടെ കീഴില്‍ 2018-19 അദ്ധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകള്‍ക്ക് കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേയ്ക്ക് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. 2018 ലെ കുസാറ്റ് എക്സാമിന്റെ പ്രോസ്പെക്ടസ് അനുസരിച്ച് സമര്‍പ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ സ്പോര്‍ട്സ് കൗണ്‍സിലില്‍ സമര്‍പ്പിക്കണം. 2016-17, 2017-18 സാമ്പത്തിക വര്‍ഷങ്ങളില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളില്‍ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയിട്ടുള്ളതാണ് കുറഞ്ഞ യോഗ്യത. മേല്‍ വര്‍ഷങ്ങളില്‍ സ്പോര്‍ട്സ് രംഗത്തെ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ പരിഗണിക്കൂ. അപേക്ഷകര്‍ സ്പോര്‍ട്സ് പ്രവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മുന്‍ഗണനാക്രമത്തില്‍ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അതാത് സംസ്ഥാന അസോസിയേഷന് സെക്രട്ടറിയും സ്കൂള്‍ ഗെയിംസ് സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും (സ്പോര്‍ട്സ്) സാക്ഷ്യപ്പെടുത്തണം.
യൂണിവേഴ്സിറ്റി പുറപ്പെടുവിച്ചിട്ടുള്ള പ്രോസ്പെക്ടസില്‍ പ്രതിപാദിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മിനിമം മാര്‍ക്കും ഉള്ളവരുടെ അപേക്ഷകള്‍ മാത്രമേ സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിനും പരിഗണിക്കപ്പെടുകയുള്ളു. മാര്‍ച്ച് 30 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. അയക്കേണ്ട വിലാസം : സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം - 1 ഫോണ്‍ നമ്പര്‍ : 0471 2330167, 2331546.
പി.എന്‍.എക്സ്.955/18
- Log in to post comments