Skip to main content

അനധികൃത ഖനനം തടയാന്‍ പ്രത്യേക സ്‌ക്വാഡും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി

 

ഓണം ആഘോഷങ്ങളോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ജില്ലയില്‍ അനധികൃത വയല്‍ നികത്തല്‍, മണല്‍ഖനനം, പാറഖനനം, കുന്നിടിക്കല്‍, സര്‍ക്കാര്‍ ഭൂമി കയ്യേറ്റം തുടങ്ങിയ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ അവ തടയാന്‍ ജില്ലാ-താലൂക്ക്തലത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. അനധികൃത പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നു. കണ്‍ട്രോള്‍ റൂം സെപ്തംബര്‍ രണ്ട് വരെ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ 0483 2736326 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കാമെന്ന് ഡെപ്യൂട്ടി കലക്ടര്‍(എല്‍.ആര്‍) അറിയിച്ചു.

date