ജില്ലയില്‍ ഓണച്ചന്തകള്‍ക്ക് തുടക്കം
ഓണക്കാലത്ത് പഴം, പച്ചക്കറികളുടെ മികച്ച വിപണി ലക്ഷ്യമിട്ട് ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഓണച്ചന്തകള്‍ക്ക് തുടക്കമായി. ഓണച്ചന്തകളുടെ ജില്ലാതല ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എ പച്ചക്കറി കിറ്റ് എ.ഡി.എം എന്‍.എം മെഹറലിയ്ക്ക് നല്‍കി നിര്‍വഹിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ടി ഗീത അധ്യക്ഷയായി.
കര്‍ഷകന് ഉയര്‍ന്ന വില നല്‍കി പഴം, പച്ചക്കറികളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഉപഭോക്താകള്‍ക്ക് ന്യായമായ വിലയില്‍ പഴം, പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഓണച്ചന്തകള്‍ ആരംഭിച്ചിട്ടുള്ളത്. ജില്ലയില്‍ 120 ഓണച്ചന്തകളാണ് ഒരുക്കിയിട്ടുള്ളത്. കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ച് പഴം, പച്ചക്കറികള്‍ ഉപഭോക്താക്കള്‍ക്ക് കിറ്റുകളാക്കി നല്‍കാനാണ് ചന്തയിലൂടെ ലക്ഷ്യമിടുന്നത്. ഓണച്ചന്തകള്‍ ഓഗസ്റ്റ് 30ന് അവസാനിക്കും.
- Log in to post comments