കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി
ചേന്നം പള്ളിപ്പുറം പഞ്ചായത്ത് വാർഡ് 10-പനത്തറ കായൽ റോഡിനും ഐഎച്ച്എം കോൺവെന്റ് കായൽ റോഡിനും ഇടയിലുള്ള ഭാഗം ഒഴികെ ബാക്കി ഭാഗം മാത്രം കണ്ടെയ്നർ മെൻറ് സോണിൽ നിന്നും ഒഴിവാക്കി.
കണ്ടല്ലൂർ പഞ്ചായത്ത് വാർഡ് 8, 9, 11, നെടുമുടി പഞ്ചായത്ത് വാർഡ് 1, 3, 14, 15, എന്നിവയും അമ്പലപ്പുഴ സൗത്ത് പഞ്ചായത്ത് വാർഡ് 10-ലെ പവർസ്റ്റേഷൻ -ബീച് റോഡിനു വടക്ക് വശത്തുള്ള ഭാഗം മാത്രവും കണ്ടൈൺമെൻറ് സോണിൽ നിന്ന് ഒഴിവാക്കി.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വാർഡ് 12- ലെ തെക്കേ അറ്റമായ പുതുകുളങ്ങര ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗം ഒഴികെ ബാക്കി ഭാഗം , കടക്കരപ്പിള്ളി പഞ്ചായത്ത് വാർഡ് 7, ആലപ്പുഴ നഗരസഭ വാർഡ് 48-ലെ ചാത്തനാട് പള്ളിക്ക് കിഴക്ക് വശം ചാവടി പറമ്പ് വരെയുള്ള ഭാഗം ഒഴികെ ബാക്കി ഭാഗം , വാർഡ് 43-ലെ വെള്ളച്ചി പുരയിടം പ്രദേശം, എടത്വ പഞ്ചായത്ത് വാർഡ് 2 (നെട്ടിത്തറ പ്രദേശം), പുന്നപ്ര നോർത്ത് പഞ്ചായത്ത് വാർഡ് 16, വാർഡ് 11-ലെ കപ്പക്കട റോഡിനു വടക്കോട്ടു നൈപ്പള്ളി റോഡിനു തെക്കു വശം വരെയുള്ള ഭാഗം ഒഴികെയുള്ള ഭാഗം എന്നിവ കണ്ടെയ്ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി.
തണ്ണീർമുക്കം പഞ്ചായത്ത് വാർഡ് 2ഉം കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.
ഈ പ്രദേശങ്ങളിൽ കോവിഡ്19 രോഗവ്യാപനം നിയന്ത്രണവിധേയമായിട്ടുള്ള ജില്ല മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.
- Log in to post comments