ലൈഫ് മിഷന്‍: ലൈഫ് മിഷന്‍ പദ്ധതി ജില്ലയില്‍ മുന്നേറുന്നു. ജില്ലയില്‍ ഇതുവരെ മിഷൻ്റെ മൂന്നു ഘട്ടങ്ങളിലുമായി 16299 വീടുകള്‍ പൂര്‍ത്തീകരിച്ചു.
ലൈഫ് ഒന്നാം ഘട്ടത്തില്‍ 2726 വീടുകളും രണ്ടാം ഘട്ടത്തില്‍ ഗ്രാമ പഞ്ചായത്തുകളില്‍ 9050 വീടുകളും നഗരങ്ങളില്‍ 2653 വീടുകളുമാണ് പൂര്‍ത്തീകരിച്ചത്.
പട്ടികജാതി /പട്ടികവർഗ്ഗ /ഫിഷറീസ് വകുപ്പുകളിലൂടെ 1751 വീടുകൾ പൂർത്തീകരിച്ചു.
ഇതു കൂടാതെ ലൈഫ് മൂന്നാം ഘട്ടത്തിൽ 119 വീടുകളും പൂർത്തീകരിച്ചു.
ലൈഫ് മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസമാണ് ഈ വര്‍ഷം നടക്കുന്നത്. ജില്ലയില്‍ ഭൂരഹിത ഭവന രഹിതരായി മൂന്നാം ഘട്ട പട്ടികയില്‍ അര്‍ഹതയുള്ള 7191 ഗുണഭോക്താക്കളാണ് ഉള്ളത്. ഭൂരഹിതര്‍ക്കായി നാല് തദ്ദേശ സ്ഥാപനങ്ങളിലായി അഞ്ച് ഫ്‌ലാറ്റുകള്‍ ഈ വര്‍ഷം നിര്‍മ്മിക്കും.
പുന്നപ്രയിൽ 159 കടുംബങ്ങൾക്കുള്ള രണ്ട് ഭവനസമുച്ചയങ്ങളുടെ നിർമ്മാണം ആരംഭിച്ചു.
പള്ളിപ്പാട്, മണ്ണഞ്ചേരി സമുച്ചയങ്ങൾ സെപ്തം. മാസം ആരംഭിക്കും.
തഴക്കരയിൽ സഹകരണ വകുപ്പ് കെയർ പദ്ധതിയുടെ ഭാഗമായി ഫ്ലാറ്റ് നിർമ്മിക്കും.
ബാക്കിയുള്ള ഗുണഭോക്താക്കള്‍ക്ക് മൂന്നു സെന്റില്‍ കുറയാത്ത ഭൂമിയും വീടും ലഭ്യമാക്കുന്നതിനായി 6 ലക്ഷം രൂപ ( പട്ടിക വിഭാഗങ്ങള്‍ക്ക് 6.25 ലക്ഷം) രൂപയും അനുവദിക്കും. ഈ വര്‍ഷം ഇതിനോടകം 463 കുടുബങ്ങള്‍ ഭൂമി ആര്‍ജിക്കുകയും അതില്‍ 119 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലാ / ബ്ലോക്ക് / ഗ്രാമ പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും ഫണ്ടും ലൈഫ്മിഷന്റെ ഫണ്ടും ഉപയോഗിച്ചു് 3000 പേര്‍ക്ക് കൂടി ഭൂമി വാങ്ങി വീട് നല്കുന്നതിനുളള നടപടി ആരംഭിച്ചിട്ടുണ്ട്.
.
ലൈഫ് 1, 2 ഘട്ടങ്ങളിലായി സംസ്ഥാനത്ത് ഇതിനോടും 2,24332 വീടുകള്‍ പൂത്തിയാക്കി.
മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഈ വര്‍ഷം 1 ലക്ഷം വീടുകള്‍ കൂടി പൂര്‍ത്തികരിക്കും
- Log in to post comments