Post Category
സൗജന്യ ഓണക്കിറ്റ് ജില്ലയിൽ കൈപ്പറ്റിയത് 85 ശതമാനം പേർ; വിതരണം സെപ്റ്റംബർ അഞ്ച് വരെ
കോവിഡ്-19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന്റെ 11 അവശ്യ സാധനങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റ് ജില്ലയിൽ 85 ശതമാനം കാർഡുടമകളും കൈപ്പറ്റി. 7,23,042 റേഷൻ കാർഡുടമകളാണ് സെപ്റ്റംബർ മൂന്നിന് വൈകീട്ട് നാല് വരെ കിറ്റ് കൈപ്പറ്റിയത്. അന്ത്യോദയ കാർഡുകളിൽ 98.98 ശതമാനം വരുന്ന 51834 കാർഡുടമകളും പി എച്ച് എച്ച് പിങ്ക് കാർഡുടമകളിൽ 98.24 ശതമാനം വരുന്ന 278174 കാർഡുടമകളും ഓണക്കിറ്റ് കൈപ്പറ്റി. 87.48 ശതമാനം വരുന്ന 237388 നീല കാർഡുടമകളും 64.88 ശതമാനം വരുന്ന 155646 വെള്ള കാർഡുടമകളും കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. കിറ്റുകൾ കൈപ്പറ്റാൻ സാധിക്കാത്ത കാർഡുടമകൾക്ക് ബന്ധപ്പെട്ട റേഷൻ കടകളിൽ നിന്നും സെപ്റ്റംബർ 5 വരെ ഓണക്കിറ്റ് വാങ്ങാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അയ്യപ്പദാസ് അറിയിച്ചു.
date
- Log in to post comments