Skip to main content

ഐ.എച്ച്.ആര്‍.ഡി ബിരുദാനന്തര ബിരുദ പ്രവേശനം

 

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള വാഴക്കാട്, വട്ടംകുളം, മുതുവല്ലൂര്‍ എന്നീ അപ്ലൈഡ് സയന്‍സ് കോളജുകളില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളജുകള്‍ക്ക് അനുവദിച്ച 50ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ വഴി  അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓരോ കോളജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും, രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ നല്‍കണം. ഓഫ് ലൈനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളജിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) രജിസ്‌ട്രേഷന്‍ ഫീസായി ബന്ധപ്പെട്ട കോളജുകളില്‍ അപേക്ഷിക്കാം. തുക കോളജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ www.ihrd.ac.inല്‍ ലഭിക്കും. ഫോണ്‍: വാഴക്കാട് (04832727070, 8547005055), വട്ടംകുളം (04942689655, 8547005054), മുതുവല്ലൂര്‍ (04832713218/2714218, 8547005070).

ക്വട്ടേഷന്‍ ക്ഷണിച്ചു

മലപ്പുറം കലക്ടറേറ്റിലെ ഔദ്യോഗിക വാഹനമായ കെല്‍.10.എ.ടി 999 നമ്പര്‍ ടയോട്ട ഇന്നോവ വാഹനത്തിന് പഴയ രണ്ട് ടയറുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിലേക്ക് അംഗീകൃത ഏജന്‍സികളില്‍ നിന്ന്  ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ സെപ്തംബര്‍ 11ന് വൈകീട്ട് മൂന്നിനകം നല്‍കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.
 

date