Skip to main content

കോവിഡ് 19: പൊന്നാനി നഗരസഭയില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു

 

പൊന്നാനി നഗരസഭാ പ്രദേശത്ത് കോവിഡ്  കേസുകളില്‍ നേരിയ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നഗരസഭയില്‍ പ്രത്യേക യോഗം ചേര്‍ന്നു. കഴിഞ്ഞ 10 ദിവസങ്ങളിലായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി  കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നത്. യോഗത്തില്‍ പൊന്നാനിയിലെ നിലവിലെ സ്ഥിതി അവലോകനം ചെയ്തു.  വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ബ്രേക് ദി ചെയിന്‍ സ്‌ക്വാഡ് അടുത്ത ദിവസം മുതല്‍ നഗരസഭാ പ്രദേശത്ത് പ്രത്യേക പരിശോധന നടത്താന്‍ യോഗത്തില്‍ തീരുമാനമായി.  പോലീസ് നടപടികള്‍ കൂടുതല്‍ ശക്തമാക്കാനും ധാരണയായി. രോഗ വ്യാപനം തടയുന്നതിന്  കൂടുതല്‍ ജാഗ്രതയോടെ  മുന്നോട്ട് പോകണമെന്നും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.
പൊന്നാനി നഗരസഭാ ഓഫീസില്‍ പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തഹസില്‍ദാര്‍ വിജയന്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മഞ്ചിത്ത് ലാല്‍, പൊന്നാനി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
 

date