Skip to main content

കടലുണ്ടിപ്പുഴയില്‍ പാര്‍ശ്വഭിത്തി നിര്‍മിക്കും: ഉദ്യോഗസ്ഥ സംഘം  സ്ഥലം സന്ദര്‍ശിച്ചു

 

പ്രളയത്തില്‍ കരയിടിഞ്ഞ കടലുണ്ടിപ്പുഴയിലെ വിവിധ ഭാഗങ്ങളില്‍ പാര്‍ശ്വഭിത്തി നിര്‍മാണത്തിന് പ്രാരംഭ നടപടിയായി. 2018 ലുണ്ടായ  പ്രളയത്തില്‍ കുഴിപ്പുറം, കൂമന്‍ കല്ല് പാലങ്ങളുടെ സമീപ ഭാഗങ്ങളില്‍ കരയിടിച്ചിലുണ്ടായിരുന്നു. ഈ പ്രദേശങ്ങളിലാണ്  പാര്‍ശ്വഭിത്തികള്‍ നിര്‍മിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം  സ്ഥലം സന്ദര്‍ശിച്ചു.
മുഖ്യമന്ത്രിക്കും പ്രളയ സമയത്ത് ജില്ലയുടെ ചുമതലയുള്ള മന്ത്രിക്കും ചീഫ് എഞ്ചിനീയര്‍ക്കും ഇത് സംബന്ധിച്ച്  കെ.എന്‍.എ ഖാദര്‍ എം.എല്‍.എ കത്ത് നല്‍കിയിരുന്നു. കൂടാതെ ഇതിനായി  35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ജലസേചന വിഭാഗം ചീഫ് എഞ്ചിനീയര്‍ തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നുള്ള നടപടി പ്രകാരമാണ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്.

മേജര്‍ ഇറിഗേഷന്‍ എ.എക്സ്.ഇ ഷാജഹാന്‍ കബീര്‍, എ.ഇ.പി ഷബീര്‍, ഓവര്‍സിയര്‍ മന്‍സൂര്‍ കവറൊടി, വി.എസ് ബഷീര്‍, ടി.മൊയ്തീന്‍ കുട്ടി, എം.എല്‍. എ യുടെ പി.എ പഞ്ചിളി അസീസ്, സി.അയമുതു മാസ്റ്റര്‍, കറുമണ്ണില്‍ അബ്ദുസ്സലാം, എന്‍.മജീദ് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
 

date