Skip to main content

ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ്;* *35 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ*

 

 

*30 പേര്‍ക്ക് രോഗമുക്തി*

 

വയനാട് ജില്ലയില്‍ ഇന്ന് (06.09.20) 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്ന് വന്ന 3 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 2 പേർക്കും സമ്പര്‍ക്കത്തിലൂടെ 35 പേര്‍ക്കുമാണ് രോഗബാധ. ഇവരിൽ രണ്ടുപേർ ഉറവിടം അറിയാത്തവരാണ്. 30 പേര്‍  രോഗമുക്തി നേടി. 

 

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1704 ആയി. ഇതില്‍ 1429 പേര്‍ രോഗമുക്തരായി. 266 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 

 

രോഗം ബാധിച്ചവര്‍:

 

ഓഗസ്റ്റ് 27ന് കുവൈറ്റിൽ നിന്ന് വന്ന പുൽപ്പള്ളി സ്വദേശിനി( 27),  ഓഗസ്റ്റ് 25ന് ദുബൈയിൽ നിന്ന് വന്ന വൈത്തിരി സ്വദേശി (46), ഓഗസ്റ്റ് 26 ന് സൗദി അറേബ്യയിൽ നിന്ന് വന്ന പയ്യമ്പള്ളി സ്വദേശി (27),  സെപ്തംബർ നാലിന് കർണാടകയിൽ നിന്ന് വന്ന കർണാടക സ്വദേശി  (30), തോൽപ്പെട്ടി സ്വദേശി (40), 

 

പടിഞ്ഞാറത്തറ  സമ്പർക്കത്തിലുള്ള 7 പടിഞ്ഞാറത്തറ സ്വദേശികൾ (ആറ് പുരുഷന്മാർ,  ഒരു സ്ത്രീ),  ഒരു ആനപ്പാറ സ്വദേശി (53),  3 വാരാമ്പറ്റ സ്വദേശികൾ (29, 16, 24 ), പൊഴുതന സമ്പർക്കത്തിലുള്ള വൈത്തിരി സ്വദേശി (24), ചീരാൽ സമ്പർക്കത്തിലുള്ള ചീരാൽ സ്വദേശി (30),  മീനങ്ങാടി സമ്പർക്കത്തിലുള്ള 11 മീനങ്ങാടി സ്വദേശികൾ (ഏഴ് പുരുഷന്മാർ, നാല് സ്ത്രീകൾ),  ചെതലയം സമ്പർക്കത്തിലുള്ള കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മൂലങ്കാവ് സ്വദേശി( 62), അമ്പലവയൽ സമ്പർക്കത്തിലുള്ള 4 എടക്കൽ സ്വദേശികൾ (24, 45, 4, 24), 2 അമ്പലവയൽ സ്വദേശികൾ (13, 75),  കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള അടിവാരം  സ്വദേശിനി (45), തോൽപ്പെട്ടി സമ്പർക്കത്തിലുള്ള തോൽപ്പെട്ടി സ്വദേശിനി (36), സമ്പർക്ക ഉറവിടം അറിയാത്ത ദ്വാരക സ്വദേശിനി (25),  തോണിച്ചാൽ സ്വദേശിനി (20) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് അഡ്മിറ്റ് ആയത്.

 

30 പേർക്ക് രോഗമുക്തി

 

നാല് തൃശ്ശിലേരി സ്വദേശികൾ, 3 പടിഞ്ഞാറത്തറ സ്വദേശികൾ, നെന്മേനി,  ചുള്ളിയോട്, വെങ്ങപ്പള്ളി,  മൂപ്പൈനാട്,  കൈലാസംകുന്ന് സ്വദേശികളായ 2 പേർ വീതം, മുട്ടിൽ,  പൊഴുതന,  കുപ്പാടി,  ബീനാച്ചി,   വൈത്തിരി,  കോട്ടത്തറ, റിപ്പൺ, മുണ്ടക്കുറ്റി,  ചൂരൽമല, മേപ്പാടി,  ചെറ്റപ്പാലം, പുൽപ്പള്ളി,  സ്വദേശികളായ ഓരോരുത്തർ, ഒരു മൈസൂർ സ്വദേശി എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

 

183 പേര്‍ കൂടി നിരീക്ഷണത്തില്‍

 

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (06.09) പുതുതായി നിരീക്ഷണത്തിലായത് 183 പേരാണ്. 454 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2637 പേര്‍. ഇന്ന് വന്ന 32 പേര്‍ ഉള്‍പ്പെടെ 289 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1579 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 56150 സാമ്പിളുകളില്‍ 54019 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 52315 നെഗറ്റീവും 1704 പോസിറ്റീവുമാണ്.

date