Skip to main content

ഉപഭോക്തൃ തർക്കപരിഹാര ഫോറം പ്രസിഡന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ മാർച്ച് 21 മുതൽ ഒഴിവുവരുന്ന പ്രസിഡന്റ് തസ്തികയിൽ നിയമനത്തിന് പരിഗണിക്കുന്നതിന് ജില്ലാ ജഡ്ജിയായി നിയമിക്കാൻ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  കാലാവധി അഞ്ചു വർഷം വരെയോ, 65 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കളക്‌ട്രേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷകർ അവരുടെ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ 10 ന് മുൻപ് സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം.

ഷോർട്ട്‌ലിസ്റ്റ് തയ്യാറാക്കി സർക്കാർ നിയമിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് അപേക്ഷകർക്ക് യാത്രാബത്തയോ മറ്റു ചെലവുകളോ അനുവദിക്കില്ല.

പി.എൻ.എക്‌സ്.968/18

date