അപേക്ഷ ക്ഷണിച്ചു
സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ എറണാകുളം മോഡൽ ഫിനിഷിംഗ് സ്‌കൂളിലും (ഫോൺ : 0484-2341410), തിരുവനന്തപുരം റീജിയണൽ സെന്ററിലും (ഫോൺ : 0471-2550612) ഏപ്രിൽ മാസം ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ എംബഡഡ് സിസ്റ്റം ഡിസൈൻ (ആറ് മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, ബയോമെഡിക്കൽ, ഇൻസ്ട്രമെന്റേഷൻ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി തുടങ്ങിയ വിഷയങ്ങളിൽ എം.ടെക്/ബി.ടെക്/എം.എസ്‌സി ബിരുദമുള്ളവരോ അവസാന സെമസ്റ്റർ റിസൽട്ട് പ്രതീക്ഷിക്കുന്നവരോ ആയിരിക്കണം.
അപേക്ഷാഫോറവും വിശദവിവരവും www.ihrd.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ രജിസ്‌ട്രേഷൻ ഫീസായ രൂപ 150 (എസ്.സി/എസ്.റ്റി വിഭാഗങ്ങൾക്ക് രൂപ 100) ഡി.ഡി സഹിതം മാർച്ച് 31 ന് മുൻപായി അതാത് സ്ഥാപനമേധാവിക്ക് സമർപ്പിക്കണം.
പി.എൻ.എക്‌സ്.969/18
- Log in to post comments