Skip to main content

വരൾച്ചാ മുൻകരുതൽ: മന്ത്രിമാർ ഇന്ന് വീഡിയോ കോൺഫറൻസ് നടത്തും

   സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുകയാണെന്ന കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൈക്കൊള്ളേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന്(16.3.18) റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ജലവിഭവ മന്ത്രി മാത്യു ടി. തോമസ് എന്നിവർ ജില്ലാ ഭരണാധികാരികളുമായി വീഡീയോ കോൺഫറൻസ് നടത്തും. രാവിലെ 9.30മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ 14 ജില്ലകളിലും കലക്ടർമാർ, റവന്യൂ, ജലവിഭവം, ഇൻഫർമേഷൻ തുടങ്ങിയ ലൈൻ ഡിപ്പാർട്ടുമെന്റുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രിമാർ സ്ഥിതിഗതികൾ വിലയിരുത്തും.                             

വരൾച്ചയെ ഫലപ്രദമായി നേരിട്ട കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെകൂടി പശ്ചാത്തലത്തിൽ പുതിയ സാഹചര്യം നേരിടുന്നതിനുള്ള കർമ്മപദ്ധതി തയാറാക്കാൻ കോൺഫറൻസിലൂടെ നിർദേശങ്ങൾ സ്വരൂപിക്കും. ബന്ധപ്പെട്ടവർ ആവശ്യമായ തയാറെടുപ്പോടെ രാവിലെ 9.30 ന് അതത് കലക്ടറേറ്റുകളിൽ ഹാജരാകണമെന്ന് റവന്യുന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പി.എൻ.എക്‌സ്.972/18

date