Post Category
ഡിപ്ലോമ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
ഡിപ്ലോമ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ കോഴ്‌സ് (2018 -19 അറബിക് & ഉറുദു) പൊതു ക്വാട്ടയിലേയ്ക്കു പ്രവേശനത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസുകളിലും www.education.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷകൾ പൊതുവിദ്യാഭ്യാസ ഡയക്ടറാഫീസിൽ മേയ് 15ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം.
പി.എൻ.എക്‌സ്.973/18
date
- Log in to post comments