Skip to main content

നവീകരിച്ച പഞ്ചായത്ത് ഡയറക്‌ട്രേറ്റ് ഓഫീസ് ഉദ്ഘാടനം ഇന്ന് (മാർച്ച് 16)

    നവീകരിച്ച പഞ്ചായത്ത് ഡയറക്‌ട്രേറ്റ് ഓഫീസ് ഉദ്ഘാടനം ഇന്ന് (മാർച്ച് 16) രാവിലെ 10 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിക്കും. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് മുഖ്യാതിഥിയായിരിക്കും. . പഞ്ചായത്ത് ഡയറക്ടർ പി. മേരിക്കുട്ടി സ്വാഗതവും പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എം.പി. അജിത്കുമാർ നന്ദിയും രേഖപ്പെടുത്തും. 2.79 കോടിരൂപ ചിലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്.

പി.എൻ.എക്‌സ്.978/18

date