Post Category
തദ്ദേശ തിരഞ്ഞെടുപ്പ് മാസ്റ്റർ ട്രെയിനർമാരുടെ പരിശീലനം ആരംഭിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥർക്ക് പരിശീലനം നൽകുന്ന ജില്ലാതല മാസ്റ്റർ ട്രെയിനർമാരുടെ രണ്ടാംഘട്ട പരിശീലന പരിപാടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
സെപ്തംബർ 7 മുതൽ 9 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ ഉദേ്യാഗസ്ഥർക്കാണ് ഓൺലൈൻ പരിശീലനം നൽകുന്നത്. മറ്റു ജില്ലകളിലുള്ളവർക്ക് ഈ മാസം 15 മുതൽ 17 വരെ പരിശീലനം നൽകും. സി-ഡിറ്റാണ് പരിശീലന പരിപാടിയുടെ സാങ്കേതിക സഹായം ഒരുക്കിയിരിക്കുന്നത്.
പി.എൻ.എക്സ്. 3018/2020
date
- Log in to post comments