ബ്ലോസ്സം ബഡ്സ് സ്കൂള്‍ ഉദ്ഘാടനം
ചെറുവത്തൂര്‍ പഞ്ചായത്തിന്റെ നോതൃത്വത്തില്‍ കാടങ്കോട് നിര്‍മ്മിച്ച ബ്ലോസ്സം ബഡ്സ് സ്കൂള്‍ എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ പുതിയതായി വിഭാവനം ചെയ്ത് 11 ബഡ്സ് സ്കൂളുകളില്‍ പൂര്‍ത്തീകരിച്ച നാലാമത്തെ ബഡ്്സ് സ്കൂളാണിത്. 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ച ബഡ്സ് 35 ലക്ഷം രൂപ ചിലവിലാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് .അടിസ്ഥാന സൗകര്യളൊരുക്കാന് ജില്ലാ മിഷന്റെ ഭാഗമായി 12.5 ലക്ഷം രൂപയും ലഭിച്ചു. രണ്ട് ക്ലാസ് മുറിയും രണ്ട് ടോയ്ലെറ്റും വിശാലമായ ഹാളും അടുക്കളയും ചേര്‍ന്നതാണ് പൂതിയ ബഡ്സ് സ്കൂള്‍ കെട്ടിടം. നിലവില്‍ 25 കുട്ടികളാണ് പ്രവേശനം നേടിയിട്ടുള്ളത്. ഒരു ടീച്ചറും രണ്ട് ആയയുമാണ് ഇവിടെയുള്ളത്. ഭാവിയില്‍ കുട്ടികളുടെ ചികിത്സക്കായ്ക്കായി തെറാപ്പിസ്റ്റുകളെ നിയമിക്കാനും സ്വയം തൊഴില്‍ പരിശീലനം നല്‍കാനും പദ്ധതിയുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി പ്രമീള, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ നാരായണന്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി കുഞ്ഞിരാമന്, വിവിധ രാഷ്ട്രീയ കഷി നേതാക്കളായ കെ ഭാസ്കരന്, വി നാരായണന്, സലാം ഹാജി, കുടുംബശ്രീ ജില്ലാ മിഷന് ബഡ്സ് സ്കൂള്‍ കോര്‍ഡിനേറ്റര്‍ പ്രകാശ് പാലായി, ബഡ്സ് സ്കൂള്‍ ടീച്ചര്‍ അഖില എന്നിവര്‍ സംസാരിച്ചു.
- Log in to post comments