അദാലത്തുകളിലേക്ക് എങ്ങനെ പരാതികള്‍ സമര്‍പ്പിക്കാം
പരാതിക്കാരന് പരാതികളും അനുബന്ധ രേഖകളുമായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുക. അക്ഷയയില്‍ രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷയും അപേക്ഷകന്റെ ഫോണ്‍ നമ്പരും അക്ഷയ കേന്ദ്രം രേഖപ്പെടുത്തണം. അക്ഷയ കേന്ദ്രങ്ങള്‍ ഇ-ആപ്ളിക്കേഷന്‍ വഴി കളക്ടറേറ്റിലേക്ക് പരാതികള്‍ അയക്കുകയും തുടര്‍ന്ന് കളക്ടറേറ്റില്‍ നിന്ന് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയക്കുകയും ചെയ്യും. അദാലത്തിന് കുറഞ്ഞത് ഒരാഴ്ച്ച മുന്‍പുതന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് അല്ലെങ്കില്‍ പരാതിക്കാരന്റെ നമ്പരും പരാതിയും നല്‍കും. അദാലത്തിന്റെ സമയം അപേക്ഷകരുടെ ഫോണില്‍ അറിയിക്കും. തുടര്‍ന്ന് ഓരോ പരാതിക്കാരനും തങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന സമയത്ത് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അക്ഷയ കേന്ദ്രത്തില്‍ എത്തണം. വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയത്ത് മാത്രമേ പരാതിക്കാരന് എത്താന്‍ പാടുള്ളൂ.
കുടിവെള്ളം, വൈദ്യുതി, അതിര്‍ത്തി തര്‍ക്കം, കൃഷിനാശം, വഴി പ്രശ്നം, ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയില്‍ നില്ക്കുന്ന മരം മുറിക്കല്‍, പ്രകൃതി ദുരന്തങ്ങള്‍ മൂലം വീടിനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍, പോക്കുവരവ് കേസുകള്‍, വിദ്യാഭ്യാസ വായ്പ പ്രശ്നങ്ങള്‍, നിശ്ചിത നിര്‍മ്മാണ പരിധി പാലിക്കാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരാതികള്‍ അദാലത്തില്‍ അപേക്ഷിക്കാം.
- Log in to post comments