Skip to main content
 ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ക്യാന്റിനിന്റെ ശിലാസ്ഥാപനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിക്കുന്നു. റോഷി അഗസ്റ്റിയന്‍ എം.എല്‍എ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് തുടങ്ങിയവര്‍ സമീപം

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ക്യാന്റീന് ശിലയിട്ടു

 

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കാന്റീനിന്റെ ശിലാ സ്ഥാപനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു. എം.പി ഫണ്ടില്‍ നിന്ന് 45 ലക്ഷം രൂപയാണ്  ക്യാന്റീനിന്റെ നിര്‍മ്മാണത്തിന് വകയിരുത്തിയിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  എം.പി ഫണ്ടില്‍ നിന്ന് 1.15 കോടി രൂപ ഇടുക്കി മെഡിക്കല്‍ കോളേജിന് വേണ്ടി വകയിരുത്തിയതായും ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു.  ജില്ലാ ഭരണകൂടത്തിന്റയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്  മെഡിക്കല്‍ കോളേജിന്റെ ദ്രുതഗതിയിലുള്ള വികസനം സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.  ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് ക്യാന്റീനിന്റെ നിര്‍മ്മാണ ചുമതല. ഡിസംബര്‍ മാസത്തോടെ ക്യാന്റീനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

റോഷി അഗസ്റ്റ്യന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ സ്വാഗതവും ജില്ലാ നിര്‍മിതി കേന്ദ്ര പ്രൊജക്ട് എഞ്ചിനിയര്‍ എസ്. ബിജു കൃതജ്ഞതയും രേഖപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ വിന്‍സന്റ്, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, ഡോ. അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവരും  പങ്കെടുത്തു. കൊവിഡ് മാനദണ്ഡങള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

 

date