മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് ഓഫീസ് ശിലാസ്ഥാപനം ഇന്ന് : വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു ശിലാസ്ഥാപനം നിര്‍വ്വഹിക്കും
മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ എംഎല്‍എ പി. ഉബൈദുള്ള അധ്യക്ഷത വഹിക്കും. വനം വകുപ്പ് മേധാവി പി.കെ കേശവന് ഐഎഫ്എസ്, ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.
സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ പുതിയ ഓഫീസ് ഒരുങ്ങുന്നത്. സിവില്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് വേണ്ടി റവന്യൂ വകുപ്പ് അനുവദിച്ച 10 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ സി.എച്ച് ജമീല ടീച്ചര്‍, ദേവേന്ദ്രകുമാര്‍ വര്‍മ്മ ഐഎഫ്എസ് (പി.സി.സി.എഫ്. പ്ലാനിംഗ് ഡവലപ്മെന്റ്), ഇ. പ്രദീപ് കുമാര്‍ ഐഎഫ്എസ് (എ.പി.സി.സി.എഫ്. സോഷ്യല്‍ ഫോറസ്ട്രി), കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് ചീഫ് എഞ്ചിനീയര്‍ (ഇന്‍-ചാര്‍ജ്ജ്) ജോസ് എച്ച് ജോണ്‍സ്, സോഷ്യല്‍ ഫോറസ്ട്രി എസിഎഫ് എ.പി ഇംതിയാസ് തുടങ്ങിയവര്പങ്കെടുക്കും.
- Log in to post comments