Skip to main content

പകല്‍ വീട് ഉദ്ഘാടനം നാളെ

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മാറഞ്ചേരിയില്‍ വയോജനങ്ങള്‍ക്കായി നിര്‍മിച്ച 'പകല്‍ വീട്' നാളെ (സെപ്റ്റംബര്‍ ഒമ്പത്) നാടിന് സമര്‍പ്പിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍ നിര്‍വഹിക്കും. ചടങ്ങില്‍ പകല്‍ വീട് മാറഞ്ചേരി ഗ്രാമപഞ്ചായത്തിന് കൈമാറും. 
ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 17 ലക്ഷം ചെലവഴിച്ചാണ് പകല്‍ വീട് നിര്‍മിച്ചിരിക്കുന്നത്. വയോജനങ്ങള്‍ക്കായി കട്ടില്‍, കിടക്ക, കസേര, ടി.വി തുടങ്ങി എല്ലാ സൗകര്യങ്ങളും  ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date