Skip to main content

പ്രകാശം പൂരിതം കൊണ്ടോട്ടി ടൗണ്‍ പദ്ധതി ആരംഭിച്ചു

 

കൊണ്ടോട്ടി  ടൗണിന്റെ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന    പ്രകാശ പൂരിതം  പദ്ധതിക്ക്  തുടക്കമായി. ടി.വി ഇബ്രാഹിം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന്  48 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊണ്ടോട്ടി ബൈപാസ് റോഡ് മുഴുവനായും  മീഡിയനില്‍  67  പോളോട് കൂടിയായ ഇരട്ട ലൈറ്റുകളാണ്  സ്ഥാപിക്കുന്നത്. കാലിക്കറ്റ് എയര്‍പോര്‍ട്ടിന്റെ ഹോം ടൗണായ കൊണ്ടോട്ടിയില്‍ രാത്രി കാലങ്ങളില്‍ ലൈറ്റ് പ്രകാശിക്കണമെന്ന ഏറെകാലത്തെ ആവശ്യമാണ് പദ്ധതിയിലൂടെ നടപ്പില്‍ വരുക.
പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രോണിക്‌സ് ആന്‍ഡ് അലൈഡ് ലിമിറ്റഡ് കമ്പനിയാണ് ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി ചെയ്യുന്നത്. മണ്ഡലത്തില്‍ ഇതിനോടകം 114 മിനി മാസ്റ്റ് ലൈറ്റുകളും  പ്രധാന നഗരത്തില്‍ മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു കഴിഞ്ഞു.  വിവിധ ഭാഗങ്ങളില്‍ 32 മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. എടവണ്ണപ്പാറ ടൗണില്‍ പോളോട് കൂടിയ  38 എല്‍. ഇ. ഡി.  ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.  ലൈറ്റുകള്‍ സ്ഥാപിക്കുന്നതോടെ കൊണ്ടോട്ടി ടൗണ്‍ പൂര്‍ണമായും പ്രകാശപൂരിതമാവും. ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള  സ്ഥലങ്ങള്‍  ടി.വി.ഇബ്രാഹിം എം.എല്‍.എയുടെ നേതൃത്വത്തില്‍ അളന്ന് മാര്‍ക്ക് ചെയ്തു. പി. അശ്‌റഫ് മടാന്‍, വി.എ ലത്തീഫ്, കെ.കെ. റഫീഖ്, സി.മുഹമ്മദ് റാഫി, ഇ.എം.റഷീദ്  എന്നിവര്‍ നേതൃത്വം നല്‍കി.

date