കണ്ണമംഗലം പഞ്ചായത്തില്‍ ശിശു സൗഹൃദ അങ്കണവാടിക്ക് തുടക്കം
വേങ്ങര കണ്ണമംഗലം ഗ്രാമപഞ്ചായത്തില്‍ ശിശു സൗഹൃദ അങ്കണവാടിക്ക് തുടക്കമായി. ജനകീയാസൂത്രണ ഫണ്ടുപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ അച്ചനമ്പലം ചെള്ളിവളപ്പ് അങ്കണവാടി പ്രസിഡന്റ് ബേബി ചാലില്‍ നാടിന് സമര്‍പ്പിച്ചു. കണ്ണമംഗലം 16-ാം വാര്‍ഡിലാണ് 16 ലക്ഷം രൂപ ചെലവഴിച്ച് ഇരു നിലകളിലായി ശിശുസൗഹൃദ അങ്കണവാടി നിര്‍മിച്ചിട്ടുള്ളത്.
ചിത്രങ്ങളും അലങ്കരിക്കപ്പെട്ട ചുമരുകളും കളിയുപകരണങ്ങളുമായി പൂര്‍ണമായും ശിശു സൗഹൃദപരമായാണ് അങ്കണവാടി സജ്ജീകരിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നാല് അങ്കണവാടികള്‍ കൂടി കണ്ണമംഗത്ത് രണ്ടു മാസത്തിനകം യാഥാര്‍ത്ഥ്യമാവും. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുള്ളാട്ട് സലീം അധ്യക്ഷനായി. മെമ്പര്‍മാരായ സി. എം ആമിനക്കുട്ടി, പുള്ളാട്ട് ഷമീര്‍, ടി. ലുബ്‌ന, പി.കെ സിദ്ധീഖ്, കൊമ്പത്തിയില്‍ റസാഖ്, എം. മുഹമ്മദ് കുട്ടി, സി. കുഞ്ഞിമുഹമ്മദ്, പി. കരീം, പുള്ളാട്ട് ഷമീര്‍, എം. സുബ്രഹ്മണ്യന്‍, ബഷീര്‍, സി.ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments