അങ്കണവാടികളില്‍ മാലിന്യ സംസ്‌കരണത്തിന് ബയോ കമ്പോസ്റ്റര്‍ ബിന്‍
ഉറവിട മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മൂത്തേടം ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികള്‍ക്ക് ബയോ കമ്പോസ്റ്റര്‍ ബിന്‍ വിതരണം ചെയ്തു. 24 അങ്കണവാടികള്‍ക്കും എട്ട് ഘടക സ്ഥാപനങ്ങള്‍ക്കുമായി 32 ബയോ കമ്പോസ്റ്റര്‍ ബിന്നുകളും രണ്ട് ചാക്ക് വീതം ഇനാക്കുലവുമാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും 67,200 രൂപയാണ് ഇതിനായി ചെലവഴിച്ചത്.
ജൈവമാലിന്യം സംസ്‌കരിച്ച് ജൈവവളമാക്കാനുള്ള സംവിധാനമാണ് ബയോ കമ്പോസ്റ്റര്‍ ബിന്‍. ജൈവ മാലിന്യങ്ങളും ഇനാക്കുലം മിശ്രിതവും യോജിപ്പിച്ച് ബയോ കമ്പോസ്റ്റര്‍ ബിന്നില്‍ നിക്ഷേപിച്ച് ജൈവ വളമാക്കുന്ന രീതിയാണിത്. സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരള മിഷന്റെ സഹകരണത്തോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പാക്കുന്നത്. ഗ്രാമ പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ ബിന്നുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാധാമണി ടീച്ചര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എ.ടി റെജി, സെക്രട്ടറി നൗഷാദ്, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ ശാന്തകുമാരി ബിന്നുകള്‍ ഏറ്റു വാങ്ങി.
- Log in to post comments