Post Category
ലോക ആത്മഹത്യ പ്രതിരോധ ദിനം: വെബിനാര്‍ സംഘടിപ്പിക്കുന്നു
ലോക ആത്മഹത്യ പ്രതിരോധ ദിനമായ നാളെ (സെപ്തംബര്‍ 10) ജില്ല ശിശു സംരക്ഷണ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 11ന് 'കുട്ടികളിലെ ആത്മഹത്യ പ്രവണത മാതാപിതാക്കള്‍ അറിയേണ്ടത്' എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍, ശരണ ബാല്യം എന്നീ പദ്ധതികളുടെ ഭാഗമായി നടത്തുന്ന വെബിനാറില്‍ തിരൂരങ്ങാടി ഗവ.താലൂക്ക് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റായ ഡോ. പി. നൂറുദ്ധീന്‍ റാസി വിഷയത്തില്‍ ക്ലാസെടുക്കും. ആദ്യ രജിസ്റ്റര്‍ ചെയ്യുന്ന 100 മാതാപിതാക്കള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. താത്പര്യമുള്ളവര്‍ 8086877879, 9400097483 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments