Post Category
അപേക്ഷ ക്ഷണിച്ചു
മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2020ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവര്‍ക്കും സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ1 നേടിയവര്‍ക്കും പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസില്‍ സെപ്തംബര്‍ 30 വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസിലും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ഓഫീസിലും ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റായ www.malabardevaswom.kerala.gov.in ലഭിക്കും.
date
- Log in to post comments