Skip to main content

ലോക സാക്ഷരതാ ദിനം  പൊന്നാനി നഗരസഭയില്‍  ആചരിച്ചു

 

ലോക സാക്ഷരതാ ദിനം പൊന്നാനി നഗരസഭ തുല്യതാ പഠിതാക്കളുടെ നേതൃത്വത്തില്‍ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നഗരസഭ ഓഫീസിന് മുന്നില്‍ അക്ഷര പതാക ഉയര്‍ത്തി. നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞിയാണ് അക്ഷരപതാക  ഉയര്‍ത്തിയത്. ചടങ്ങില്‍ സാക്ഷരത പ്രേരക് ടി.ഷീജയെ നഗരസഭ ചെയര്‍മാന്‍ പൊന്നാട അണിയിച്ചു. തുല്യതാ പഠിതാക്കള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഓണാഘോഷത്തിലെ പൂളക്കളമത്സര വിജയികള്‍ക്ക് സമ്മാന ദാനവും നടത്തി. നഗരസഭയില്‍ നടന്ന പരിപാടിയില്‍ നഗരസഭാ സെക്രട്ടറി ആര്‍. പ്രദീപ് കുമാര്‍, ഹയര്‍ സെക്കണ്ടറി ലീഡര്‍മാരായ റഫീഖ്, ഷറഫു, പത്താംതരം തുല്യതാ ലീഡര്‍മാരായ കബീര്‍, പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

date