Skip to main content

ചേലമ്പ്ര ആയുര്‍വേദാശുപത്രിയുടെ പുതിയ കെട്ടിടവും യുനാനി ഡിസ്‌പെന്‍സറിയും മന്ത്രി നാടിന് സമര്‍പ്പിച്ചു

 

      ആരോഗ്യ രംഗത്ത് വികസന കുതിപ്പുമായി ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്. ആയുര്‍വേദാശുപത്രിയുടെ പുതിയ കെട്ടിവും യുനാനി ഡിസ്‌പെന്‍സറിയും ആരോഗ്യ-സാമൂഹ്യനീതി - വനിതാ വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു. നിലവില്‍ 10 കിടക്കകളുള്ള ആശുപത്രിയില്‍  30 കിടക്കകള്‍ വേണമെന്ന പഞ്ചായത്തിന്റെ ആവശ്യം നടപ്പിലാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു.

പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും ആരോഗ്യ വകുപ്പില്‍ നിന്നും പുതുതായി അനുവദിച്ച 17 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. 30 കിടക്കകളുള്ള ആയുര്‍വേദ ആശുപത്രിയായി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ഘട്ടമെന്ന നിലയിലാണ്  സ്ഥലസൗകര്യം വര്‍ധിപ്പിക്കാന്‍ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചത്. പഞ്ചായത്തിന്    പുതുതായി അനുവദിച്ച യുനാനി ഡിസ്‌പെന്‍സറി തുടക്കമെന്ന നിലയില്‍ ആയുര്‍വേദ ആശുപത്രിയില്‍ തന്നെയാണ്  പ്രവര്‍ത്തിക്കുക.  ജനങ്ങള്‍ക്ക്  ആഴ്ചയില്‍ രണ്ടു ദിവസം ഇവിടെ  ഡോക്ടറുടെ സേവനം  ലഭ്യമാകും.

ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date