"അടിയന്തിര രാത്രികാല വെറ്ററിനറി സേവനം'; മൃഗഡോക്ടര്‍മാര്‍ക്ക് അവസരം
ആലപ്പുഴ: മൃഗാശുപത്രി സേവനങ്ങൾ ലഭ്യമല്ലാത്ത സമയങ്ങളിൽ കർഷകർക്ക് മൃഗപരിപാലന സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്പത്തിക വർഷം നടപ്പാക്കിവരുന്ന "അടിയന്തിര രാത്രികാല വെറ്ററിനറി സേവനം' എന്ന പദ്ധതിയിലേക്ക് മൃഗഡോക്ടര്‍മാരെ നിയോഗിക്കുന്നുു. പദ്ധതി നടപ്പാക്കുന്ന ഭരണിക്കാവ്, അമ്പലപ്പുഴ ,ചെങ്ങന്നൂർ ,ആര്യാട് എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലാണ് നിയമനം. കരാർ അടിസ്ഥാനത്തിൽ പൂർണ്ണമായും താൽക്കാലികമായി, എംപ്ലോയെന്റിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ നിയമനം പൂർത്തീകരിക്കുവാനെടുക്കുന്ന കാലഘട്ടത്തിലേക്ക് പരമാവധി 179 ദിവസത്തേയ്ക്കാണ് ആളെ തിരഞ്ഞെടുക്കുന്നത്. രാത്രിസമയങ്ങളിൽ കർഷകർക്ക് ആവശ്യമായ മൃഗചികിത്സാ സേവനങ്ങൾ നൽകുകയാണ് ദൗത്യം. വെറ്ററിനറി ഡോക്ടർമാരായി ജോലി ചെയ്യുവാൻ താൽപര്യമുള്ള തൊഴിൽരഹിതരായ യുവ വെറ്ററിനറി ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. താൽപര്യമുള്ള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികൾ 18ാം തീയതി രാവിലെ 11മണിക്ക് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ വെറ്ററിനറി ഡോക്ടർ തസ്തികയിലേക്ക് റിട്ടയേർഡ് വെറ്ററിനറി ഡോക്ടർമാരേയും പരിഗണിക്കുന്നതാണ്. ഇന്റർവ്യൂവിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും റാങ്ക് ലിസ്റ്റ് പ്രകാരം കരസ്ഥമാക്കുന്ന റാങ്കിന്റെ ക്രമത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളിൽ എംപ്ലോയെന്റിൽ നിന്നുള്ള നിയമനം ലഭ്യമല്ലാത്ത കാലയളവിലേക്ക് മാത്രം ഈ സാമ്പത്തിക വർഷത്തിൽ ഒരു ഉദ്യോഗാർത്ഥിക്ക് ഒരു പ്രാവശ്യം മാത്രം എന്ന നിബന്ധന പ്രകാരം നിയമനം നൽകുന്നതാണ്. സേവന കാലയളവിൽ പ്രതിമാസ വേതനമായി 43,155/- രൂപ അനുവദിക്കുന്നതാണ്. വൈകുന്നേരം 6 മണി മുതൽ അടുത്ത ദിവസം രാവിലെ 8 മണിവരെയാണ് ജോലി. ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തി ദിവസമായിരിക്കും. വെറ്ററിനറി സയൻസിലെ ബിരുദം, സ്റ്റേറ്റ് വെറ്ററിനറി കൌൺസിൽ രജിസ്ട്രേഷൻ എന്നീ അവശ്യ യോഗ്യതകളോടൊപ്പം ക്ലിനിക്കല്‍ ഒബ്സ്ട്രെക്ട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയിൽ ബിരുദാനന്തര ബിരുദം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കുന്നതാണ്. വിശദ വിവരങ്ങൾ ഫോൺ 04772252431.
- Log in to post comments