Post Category
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ഇന്ന് (17) തുടങ്ങും.
ഇന്ന് (17ന്)സിഎംഎസ് യുപിഎസ് നല്ലാനിക്കുന്ന്, 18ന് ഏറത്തുമ്പമണ്‍ ഗവണ്‍മെന്റ് യുപിഎസ്, 19ന് ചെന്നീര്‍ക്കര അമ്പലത്തുംപാട്ട് അങ്കണവാടി, 20,21,22,23 തീയതികളില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, 24നും 25നും പ്രക്കാനം ഗവണ്‍മെന്റ് യുപി സ്‌കൂള്‍, 26ന് മുട്ടുകുടുക്ക സാംസ്‌കാരിക നിലയം, 27ന് മുട്ടത്തുകോണം വായനശാല, 28ന് മുറിപ്പാറ ദേശിഭിമാനി വായനശാല, 31ന് തുമ്പമണ്‍ നോര്‍ത്ത് ഗവണ്‍മെന്റ് എച്ച്എസ്എസ്, കളീക്കല്‍ കുടുംബയോഗം പ്രക്കാനം എന്നീ കേന്ദ്രങ്ങളിലാണ് ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ നടക്കുന്നത്. ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകളുമായി അതത് കേന്ദ്രങ്ങളില്‍ രാവിലെ 10ന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments