Skip to main content

ഇ-പോസ് മെഷീന്‍ ഉപയോഗിച്ചുള്ള റേഷന്‍ വിതരണം ആരംഭിച്ചു

    കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലുള്ള പത്തനംതിട്ട നഗരസഭ, ഓമല്ലൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ 40 റേഷന്‍ കടകളില്‍ ഇ-പോസ് മെഷീന്‍ ഉപയോഗിച്ചുള്ള റേഷന്‍ വിതരണം ആരംഭിച്ചു. റേഷന്‍ കാര്‍ഡ് ഉടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗമോ നേരിട്ടെത്തി ഇ-പോസ് മെഷീനിലെ സ്‌കാനറില്‍ വിരല്‍ പതിച്ചാല്‍ മാത്രമേ റേഷന്‍ ലഭിക്കൂ. ആധാര്‍ വിവരങ്ങള്‍ റേഷന്‍ കാര്‍ഡുമായി ബന്ധപ്പിച്ചിട്ടുള്ളതിനാല്‍ മെഷീനില്‍ വിരല്‍ പതിക്കുമ്പോള്‍ കാര്‍ഡിലെ വിവരങ്ങളും റേഷന്‍ വിഹിതവും മെഷീന്റെ സ്‌ക്രീനില്‍ തെളിയുകയും ബില്‍ അടിച്ചുവരുകയും ചെയ്യും. ഈ ബില്‍ പ്രകാരമാണ് റേഷന്‍ ലഭിക്കുന്നത്. ഇ-പോസ് മെഷീന്‍ സ്ഥാപിച്ചതിനാല്‍ റേഷന്‍ വിതരണം വൈകിയാരംഭിച്ച സാഹചര്യത്തില്‍ ഇ-പോസ് മെഷീന്‍ സ്ഥാപിച്ച റേഷന്‍ കടകളില്‍ മാര്‍ച്ച് മാസത്തെ റേഷന്‍ വിഹിതം ഏപ്രില്‍ ഏഴ് വരെ കാര്‍ഡ് ഉടമകള്‍ക്ക് വാങ്ങാം. ആധാറും റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്കും താത്ക്കാലികമായി റേഷന്‍ ലഭിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
                                             

date