തോട്ടിപ്പണി: സര്‍വെ മാര്‍ച്ച് 26 മുതല്‍
കൊച്ചി: തോട്ടിപ്പണി ഉപേക്ഷിച്ച കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായി മാര്‍ച്ച് 26 മുതല്‍ വിവിധ ബ്‌ളോക്കുകളില്‍ സര്‍വെ നടത്തുന്നു. കേന്ദ്ര സാമൂഹ്യ നീതി വകുപ്പും നീതി ആയോഗും ദേശീയ സര്‍വെ നാഷണല്‍ സഫായി കര്‍മ്മചാരീസ് ഫിനാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് സര്‍വെ നടത്തുന്നത്. ജില്ലയില്‍ ശുചിത്വ മിഷനാണ് സര്‍വെയ്ക്ക് നേതൃത്വം നല്‍കുന്നത്. 2013 മുതല്‍ ഇന്ത്യയില്‍ നിരോധിച്ച തൊഴിലാണ് തോട്ടിപ്പണി.
2013-ലോ അതിനുശേഷമോ ഡ്രൈ ലാട്രിനുകളുടെ ശുചീകരണം, വൃത്തിഹീനമായ കക്കൂസുകളില്‍ നിന്നും മനുഷ്യ വിസര്‍ജ്ജ്യ വസ്തുക്കള്‍ തള്ളപ്പെടുന്ന തുറസ്സായ ഓടകളുടെ ശുചീകരണ പ്രവര്‍ത്തനം, ഒറ്റക്കുഴി കക്കൂസുകളുടെ കുഴി വൃത്തിയാക്കുന്ന പ്രവര്‍ത്തനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയാണ് സര്‍വെയുടെ ആദ്യ ഘട്ടത്തില്‍ തോട്ടിപ്പണി ചെയ്യുന്നവരായി (manual scavengers) പരിഗണിക്കുന്നത്.
ഇതിനായ് ജില്ലയില്‍ രണ്ടു ദിവസം നീളുന്ന 4 സര്‍വ്വേ ക്യാമ്പുകളാണ് വിവിധ ബ്ലോക്ക് ഓഫീസുകളില്‍ നടത്തുക. 2018 മാര്‍ച്ച് 26-ാം തീയതി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സര്‍വ്വേ ഉദ്ഘാടനം ചെയ്യും. 26നും 27-നുമാണ് വാഴക്കുളം ബ്‌ളോക്കിലെ സര്‍വെ. ഏപ്രില്‍ 2,3 തീയതികളില്‍ കോതമംഗലം ബ്‌ളോക്ക് പഞ്ചായത്ത് ഹാളിലും ഏപ്രില്‍ 5,6 തീയതികളില്‍ പള്ളുരുത്തി ബ്‌ളോക്ക് പഞ്ചായത്ത് ഹാളിലും ഏപ്രില്‍ 9,10 തീയതികളില്‍ പാമ്പാക്കുട ബ്‌ളോക്ക് പഞ്ചായത്ത് ഹാളിലും സര്‍വെ നടത്തും.
സര്‍വെ രജിസ്‌ട്രേഷനുവരുമ്പോള്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്സ് ബുക്കും അതിന്റെ പകര്‍പ്പും, ആധാര്‍ കാര്‍ഡും അതിന്റെ ഒരു പകര്‍പ്പും, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി.കാര്‍ഡ്, ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ, തോട്ടിപ്പണി ചെയ്തിരുന്നതിനുള്ള എന്തെങ്കിലും സര്‍ട്ടിഫിക്കറ്റ്/തെളിവ് എന്നിവ കൊണ്ടു വരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശുചിത്വ മിഷനുമായി ബന്ധപ്പെടുക. ഫോണ്‍ 9744639373, 9846945249
- Log in to post comments