ആരോഗ്യ ജാഗ്രത: കലാജാഥ പ്രയാണം ആരംഭിച്ചു
കൊച്ചി: പകര്‍ച്ചവ്യാധികളുടെ പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രതയുടെ പ്രചരണാര്‍ത്ഥം ദേശീയ നഗരാരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിലുള്ള കലാജാഥക്ക് തുടക്കമായി.
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളെകുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യം. കലാജാഥയുടെ ഉദ്ഘാടനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വി പി കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട്് എ അനിത അധ്യക്ഷത വഹിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ സഗീര്‍ സുധീന്ദ്രന്‍, ജെ എച്ച് ഐ അശോക് എന്നിവര്‍ സംസാരിച്ചു.
മലപ്പുറം അരീക്കോട് യുവഭാവന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ് അവതരിപ്പിക്കുന്ന പാവനാടകമാണ് കലാജാഥയില്‍ അവതരിപ്പിക്കുന്നത്. പരിസര ശുചിത്വം സ്വന്തം ഉത്തരവാദിത്തമാക്കി പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ വ്യക്തികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് പരിപാടിയിലൂടെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. തൃപ്പൂണിത്തുറ ബസ്സ്റ്റാന്റ്, കാക്കനാട്, കലൂര്‍, ചങ്ങമ്പുഴ പാര്‍ക്ക് എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിക്കും
- Log in to post comments