Skip to main content

മൂലൂര്‍ അനുസ്മരണവും കാവ്യാഞ്ജലിയും 22ന്

    സരസകവി മൂലൂര്‍ എസ് പത്മനാഭപ്പണിക്കരുടെ 87-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഈ മാസം 22ന് രാവിലെ ഒമ്പതിന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ മൂലൂര്‍ അനുസ്മരണവും കാവ്യാഞ്ജലിയും നടക്കും. എ.ഗോകുലേന്ദ്രന്റെ അധ്യക്ഷതയില്‍ കൂടുന്ന അനുസ്മരണ സമ്മേളനം പി.ജി.ശശികുമാര വര്‍മ ഉദ്ഘാടനം  ചെയ്യും. മൂലൂര്‍ സ്മാരക പ്രസിഡന്റ് കെ.സി.രാജഗോപാലന്‍, സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ്, പിങ്കി ശ്രീധര്‍, ഷൈനി സോളമന്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന കാവ്യാഞ്ജലിയില്‍ ജില്ലയിലെ പ്രമുഖ കവികള്‍ പങ്കെടുക്കും.                                    

 

date