ഫിഷറീസ് കോംപ്ലക്‌സിന് ഭൂമി അനുവദിച്ചു; പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾക്ക് 2.90 കോടി രൂപ
കൊല്ലം ജില്ലയിലെ ഫിഷറീസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നിതിനുമായി രൂപം നൽകിയ ഫീഷറീസ് കോംപ്ലക്‌സിനു ആശ്രാമം കേന്ദ്രീകരിച്ച് റവന്യു വകുപ്പ് 25 സെന്റ് സ്ഥലം അനുവദിച്ചതായി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
ഫിഷറീസ് കോംപ്ലക്‌സിന്റെ പ്രഥമിക നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി 2.90 കോടി രൂപ അനുവദിച്ചു. നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കുന്നതിനുള്ള ബാക്കി തുക ഫിഷറീസ് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി കണ്ടെത്തും.
ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുളള ജില്ലയിലെ എല്ലാ ഓഫീസുകളും ഒറ്റ കെട്ടിടത്തിൽ കൊണ്ടുവന്ന് വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും തീരുമാനമെടുക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതിനുമാണ് ഫിഷറീസ് കോംപ്ലക്‌സ് എന്ന ആശയത്തിന് രൂപം നൽകിയത്.
ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന സീഡ് സെന്റർ, മറ്റ് ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകൾ എന്നിവ ഫിഷറീസ് കോംപ്ലക്‌സിൽ കൊണ്ടുവരുന്നതിനാണ് തീരുമാനമെടുത്തിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്. 3041/2020
- Log in to post comments