പ്ലസ്ടു ബ്ലോക്ക് കെട്ടിട ഉദ്ഘാടനം ഇന്ന് സ്പീക്കര്‍ നിര്‍വഹിക്കും
കോക്കൂര്‍ എ.എച്ച്.എം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ബ്ലോക്ക് കെട്ടിട ഉദ്ഘാടനം ഇന്ന് (സെപ്തംബര്‍ 11) വൈകീട്ട് 3.30ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
കോക്കൂര്‍ എ.എച്ച്.എം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്ലസ്ടു ബ്ലോക്കിനായി വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് രണ്ട് കോടി 61 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 94 ലക്ഷം രൂപയുടെ കെട്ടിടമാണ് ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. ചടങ്ങില്‍ പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍ തുടങ്ങി വിവിധ ജനപ്രതിനിധികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments