Post Category
പള്ളിക്കല്‍ ബഡ്‌സ് സ്‌കൂള്‍ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു 65 ലക്ഷം രൂപയുടെ ഭരണാനുമതിയായി
കൊണ്ടോട്ടി പള്ളിക്കല്‍ ബഡ്‌സ് സ്‌കൂളില്‍ 65 ലക്ഷം രൂപയുടെ പുതിയ കെട്ടിട നിര്‍മാണത്തിന് ഭരണാനുമതിയായി. പി.എം.ജി.വി.കെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് പഞ്ചായത്തില്‍ രണ്ട് വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബഡ്‌സ് സ്‌കൂളിന് പുതിയ കെട്ടിടം ലഭിക്കുന്നത്. 33 ഭിന്നശേഷി വിദ്യാര്‍ഥികളാണ് വിദ്യാലയത്തിലുള്ളത്. പദ്ധതിയുടെ ആദ്യ ഗഡു 30 ലക്ഷം രൂപ പഞ്ചായത്തിന് ലഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മിഥുന അറിയിച്ചു.
date
- Log in to post comments