Post Category
പൊന്നാനിയില്‍ ഗ്ലൂക്കോമീറ്ററുകള്‍ വിതരണം ചെയ്തു
കോവിഡ് കാലത്ത് വയോജനങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ഷുഗര്‍ പരിശോധിക്കുന്നതിനായി പൊന്നാനി നഗരസഭയില്‍ ഗ്ലൂക്കോ മീറ്ററുകള്‍ വിതരണം ചെയ്തു. സാമൂഹ്യ നീതി വകുപ്പും പൊന്നാനി നഗരസഭയും ചേര്‍ന്ന് വയോമധുരം പദ്ധതി പ്രകാരമാണ് ഗ്ലൂക്കോ മീറ്ററുകള്‍ വിതരണം ചെയ്തത്. നഗരസഭ പരിധിയിലെ വയോമിത്രം പദ്ധതിയിലുള്‍പ്പെട്ട 60 വയസ് പിന്നിട്ട 173 പേര്‍ക്കാണ് ഗ്ലൂക്കോ മീറ്ററുകള്‍ വിതരണം ചെയ്യുന്നത്. നഗരസഭാ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വയോമിത്രം കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് റാഫി സംബന്ധിച്ചു.
date
- Log in to post comments