ഒന്നാം ക്ലാസ്സ് ഒന്നാന്തരം' ഹൈടെക് ക്ലാസ് മുറികളൊരുക്കി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്
സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് അനുബന്ധമായി തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന 'ഒന്നാം ക്ലാസ് ഒന്നാന്തരം പദ്ധതി' മൂന്ന് സ്‌കൂളുകളില്‍ കൂടി യാഥാര്‍ത്ഥ്യമായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള കൂട്ടായി സൗത്ത് ജി.എം.എല്‍.പി സ്‌കൂള്‍, പുറത്തൂര്‍ ജി.ഡബ്ലു.എല്‍.പി സ്‌കൂള്‍, എടക്കനാട് ജി.യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി ഒന്നാം ക്ലാസുകള്‍ ഹൈടെക്കാക്കിയത്. ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി.പി റംല നിര്‍വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. അബ്ദുല്‍ ഷുക്കൂര്‍ കൂട്ടായിയിലും പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എന്‍.പി. റഹ്മത്ത് സൗദ പുറത്തൂരിലും അധ്യക്ഷത വഹിച്ചു.
ബ്ലോക്കിന് കീഴില്‍ നേരത്തെ രണ്ട് സ്‌കൂളുകളില്‍ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ശേഷിക്കുന്ന നാല് സ്‌കൂളുകളിലെ ഉദ്ഘാടനം വരും ദിവസങ്ങളില്‍ നടക്കും. ചടങ്ങില്‍ സ്ഥിരം സമിതി ചെയര്‍മാന്മാരായ കെ. ഉമ്മര്‍, കെ. വസന്ത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. ഒ. ബാബുരാജ്, കെ. ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രീത പുളിക്കല്‍, അനിത കണ്ണേത്ത്, എം.പി മജീദ്, സി.എം വിശ്വനാഥന്‍ മാസ്റ്റര്‍, സിന്ധു, ഷറഫു, ജോയിന്റ് ബി.ഡി.ഒ സി.പി ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments