Skip to main content

എറണാകുളം അറിയിപ്പുകള്‍

ക്യാഷ് അവാർഡ് വിതരണം 

 

എറണാകുളം : കേരള ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട്‌ ബോർഡ്‌ എറണാകുളം ജില്ലാ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 2019-20 അധ്യയന വർഷത്തിൽ  10, +2 ക്ലാസ്സുകളിൽ എല്ലാ വിഷയങ്ങൾക്കും എ +, എ 1, അല്ലെങ്കിൽ 90% ഇൽ അധികമോ മാർക്ക്‌ നേടിയവർ ആണ്  ക്യാഷ് അവാർഡിന് അർഹരാകുന്നത്. അപേക്ഷയോടൊപ്പം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്സ്‌ബുക്കിന്റെ കോപ്പി, മാർക്ക്‌ ലിസ്റ്റുകളുടെ ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 30 നകം കലൂർ ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0484  2341677

 

വിദ്യാഭ്യാസ സ്കോളര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 

 

എറണാകുളം : കേരള ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട്‌ ബോർഡ്‌ എറണാകുളം ജില്ലാ ഓഫീസിൽ അംഗങ്ങൾ ആയവരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകളും  വിവിധ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ സെപ്റ്റംബർ 30ന് മുൻപായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ എത്തിക്കണം. അപേക്ഷ ഫോമുകൾ peedika.kerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്. 

ഫോൺ : 0484  2341677

 

ജില്ലാ ഹോമിയോ ആശുപത്രി രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം

 

എറണാകുളം: സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയുടെ രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനവും ശിലാസ്ഥാപനവും ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ടി.ജെ.വിനോദ് എം എൽ എ അധ്യക്ഷനായിരുന്നു. ആരോഗ്യമേഖലയിൽ ഹോമിയോപ്പതി വകുപ്പ് ശക്തമായ ഇടപെടലുകൾ നടത്തി വരുന്നതായും ജീവിത ശൈലീ രോഗങ്ങൾ, വസ്യത നിവാരണ മേഖല എന്നിവ ഉൾപ്പടെ ഹോമിയോപ്പതിയുടെ സേവനം ഫലപ്രാപ്തി കൈവരിച്ചതായും എം.പി. അഭിപ്രായപ്പെട്ടു. ആശുപത്രി സൂപ്രണ്ട് ഡോ.ജിജി വർഗീസ് , ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ആഫീസർ ഡോ.ലീനാ റാണി, പാലക്കാട് ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ആഫീസർ ഡോ.ജെ. ബോബൻ, ആർ.എം.ഒ. ഡോ. ശോഭാ ചന്ദ്രൻ, എറണാകുളം പി.ഡബ്ലൂ.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇന്ദു എന്നിവർ സംസാരിച്ചു.

date