Post Category
പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിന് ശുചിത്വ പദവി
പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിന്റെ ശുചിത്വ പദവി പ്രഖ്യാപനം പ്രസിഡന്റ് പി.മിഥുന നിര്‍വഹിച്ചു. ഹരിത കേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പള്ളിക്കല്‍ പഞ്ചായത്തിന് ശുചിത്വ ഗ്രാമ പഞ്ചായത്ത് പദവി ലഭിച്ചത്. ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അബ്ദുല്‍ ഖാദര്‍, മെമ്പര്‍മാരായ ടി. ഷാജു, പി. കെ ഇസ്മായില്‍ മാസ്റ്റര്‍, മോഹന്‍ദാസ്, എം.ഖാലിദ്, പഞ്ചായത്ത് സെക്രട്ടി. ഉണ്ണി, ഹരിത കേരളം മിഷന്‍ ആര്‍.പി വി.അലി മാസ്റ്റര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സല്‍മത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments