Skip to main content

അഴീക്കല്‍ ഗവ. ഫിഷറീസ് എല്‍.പി സ്‌കൂള്‍   കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്

 

   പൊന്നാനി അഴീക്കല്‍ ഗവ. ഫിഷറീസ് എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (സെപ്തംബര്‍ 12) രാവിലെ 10.30ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. സ്പീക്കറുടെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 55 ലക്ഷവും  പൊന്നാനി നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് 24 ലക്ഷവും ചെലവഴിച്ചാണ് കെട്ടിടമൊരുക്കിയിരിക്കുന്നത്. അറുപത് വര്‍ഷത്തിന് ശേഷമാണ് അഴീക്കല്‍ ഗവ. ഫിഷറീസ് എല്‍.പി സ്‌കൂള്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നത്.

   കെട്ടിടത്തിന്റെ പ്രധാന ഭാഗം എം.എല്‍.എ ഫണ്ടില്‍ നിന്നും സ്മാര്‍ട് ക്ലാസ് റൂം, അടുക്കള, ഓഫീസ്, ടോയിലറ്റ് എന്നിവ നഗരസഭ ഫണ്ടുപയോഗിച്ചുമാണ് നിര്‍മിച്ചത്. ചുറ്റുമതിലിനും സ്‌ക്കൂള്‍ കോമ്പൗണ്ടില്‍ ടൈല്‍ വിരിക്കുന്നതിനുമായി 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു. മഹല്ല് കമ്മിറ്റി സൗജന്യമായി നല്‍കിയ 13 സെന്റ് സ്ഥലവും, 7.40 ലക്ഷം രൂപ ചെലവില്‍ പൊന്നാനി നഗരസഭ വാങ്ങിയ ആറ് സെന്റ് സ്ഥലവും ചേര്‍ത്തുള്ള ഭൂമിയിലാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനാകുന്ന   കെട്ടിട ഉദ്ഘാടന ചടങ്ങില്‍ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date