Skip to main content

ഒന്നാം ക്ലാസ് ഒന്നാന്തരം; തിരൂര്‍ ബ്ലോക്കിന് കീഴില്‍ രണ്ട് സ്‌കൂളുകളില്‍ കൂടി ഹൈടെക് ക്ലാസുകളൊരുങ്ങി

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡയറ്റിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഒന്നാം ക്ലാസ് ഒന്നാന്തരം പദ്ധതി രണ്ട് സ്‌കൂളുകളില്‍ കൂടി നടപ്പിലാക്കി. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ തലക്കാട് ഗ്രാമ പഞ്ചായത്തിലെ ജി.എല്‍.പി.എസ് തെക്കന്‍ കുറ്റൂര്‍, ജി.എല്‍.പി.എസ് മാങ്ങാട്ടിരി എന്നിവടങ്ങളിലൊരുക്കിയ ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. റംല നിര്‍വഹിച്ചു. ബ്ലോക്കിന് കീഴില്‍ തെരെഞ്ഞെടുത്ത ഒന്‍പത് സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങില്‍ തലക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞിബാവ അധ്യക്ഷനായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. അബ്ദുള്‍ ഷുക്കൂര്‍ മുഖ്യാതിഥിയായി. തലക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പുഷ്പ, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ.വസന്ത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. ബിന്ദു, സുധ വടക്കോത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ. ഷൈലജ, രാകേഷ് മൂപ്പില്‍, എം.വി ഫാത്തിമ, വി. രാജേഷ്, ജോയിന്റ് ബി.ഡി.ഒ. സി.പി. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
 

date