Skip to main content

നിലമ്പൂരില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു

 

നിലമ്പൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്  ഹോട്ടല്‍ ആരംഭിച്ചത്.  ഇതിനായി 2020-21 വാര്‍ഷിക പദ്ധതിയില്‍ ഏഴ് ലക്ഷം രൂപയാണ്  നീക്കിവെച്ചിരിക്കുന്നത്. ഊണിന് 20 രൂപയും പാഴ്‌സലിന്  25 രൂപയുമാണ് നിരക്ക്. കുടുംബശ്രീ പ്രവര്‍ത്തകരാണ് ജനകീയ ഹോട്ടലിലെ ജീവനക്കാര്‍.  നഗരസഭാ ഓഫീസ് വളപ്പിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഹോട്ടലിന്റെ ഉദ്ഘാടനം ആര്യാടന്‍ മുഹമ്മദ് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി.  ചടങ്ങില്‍ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എ.ഗോപിനാഥ്, മുംതാസ് ബാബു,ഷേര്‍ലി ടീച്ചര്‍, പാലോളി മെഹബൂബ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date