തണ്ണീർമുക്കം പഞ്ചായത്ത് പൂർത്തിയാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 12/9/2020ന് മന്ത്രി ജി സുധാകരൻ നിർവ്വഹിക്കും
ആലപ്പുഴ : തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ച വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് ( 12/9/2020) വൈകിട്ട് നാലിന് തണ്ണീര്‍മുക്കം പണ്ഡിറ്റ് കറുപ്പന് മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവ്വഹിക്കും.
ഹാര്‍ബര്‍ എഞ്ചിനീയറിംഗിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന മൂന്നരക്കോടി രൂപയുടെ പ്രവര്‍ത്തികൾ, ഇറിഗേഷന്‍ വകുപ്പിന്റെ ഒരുകോടി രൂപയുടെ വികസന പദ്ധതികൾ, മുഴുവന്‍ വീടുകള്‍ക്കും ആയിരം രൂപക്ക് കുടിവെള്ളം എത്തിക്കുന്ന ജലജീവന്‍ പദ്ധതി എന്നിവയടക്കമാണ് ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങിൽ മന്ത്രി ജി സുധാകരനെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായാണ് ചടങ്ങ്. ചടങ്ങില്‍ മന്ത്രി പി. തിലോത്തമന് അധ്യക്ഷത വഹിക്കും. എ.എം ആരിഫ് എംപി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments