Skip to main content

പഴംകുളം പാലത്തിൻറെ നിർമ്മാണോദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു 

 

ആലപ്പുഴ : തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെയും ചേർത്തല നഗരത്തിന്റെയും അതിർത്തി പാലമായ പഴംകുളം പാലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു. കാളികുളം ചെങ്ങണ്ട റോഡിൽ പൂത്തോട്ട തോടിന് കുറുകെയുള്ള പഴംകുളം പാലം കൂടുതൽ സഞ്ചാരയോഗ്യമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പുനർ നിർമ്മിക്കുന്നത്.

4.15 കോടി രൂപ വിനിയോഗിച്ച് പത്ത് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 18.90 മീറ്റർ നീളത്തിൽ 7.50 മീറ്റർ ക്യാരേജ് വേയും 1.50 മീറ്റർ വീതിയിൽ നടപ്പാതകളും ഉൾപ്പെടെ 11 മീറ്ററാണ് പാലത്തിന്റെ വീതി. ഇരുകരകളിലും 100 മീറ്റർ നീളത്തിൽ റോഡും കോൺക്രീറ്റിന്റെ സംരക്ഷണ ഭിത്തിയും നിർമിക്കും.  

ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ അധ്യക്ഷത വഹിച്ചു. ചേർത്തല നഗരസഭ ചെയർമാൻ വി ടി ജോസഫ്, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എസ് ജ്യോതിസ്, ജില്ലാ പഞ്ചായത്ത് അംഗം സിന്ധുവിനു, പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനീയർ എസ് മനോ മോഹനൻ, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ ദക്ഷിണമേഖല സൂപ്രണ്ടിങ് എൻജിനീയർ മഞ്ജുഷ പി ആർ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡോ. സിനി എന്നിവർ പങ്കെടുത്തു.

date