Post Category
നെല്ല് സംഭരണം - ഒന്നാം വിള രജിസ്ട്രേഷൻ ആരംഭിച്ചു.
ആലപ്പുഴ :ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഒന്നാം വിള രജിസ്ട്രേഷൻ ആരംഭിച്ചു. 2020-2021 ഒന്നാം വിളയിൽ പുതിയതായി കൃഷി ചെയ്യുന്ന കർഷകർക്ക് (സ്വന്തം /പാട്ടം )www.supplycopaddy. in എന്ന വെബ്സൈറ്റിൽ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.
കോവിഡ് സാഹചര്യത്തിൽ നടപടിക്രമങ്ങൾ ചുരുക്കുന്നതിന്റെ ഭഗമായി മുൻവര്‍ഷങ്ങളിൽ (2019-2020)രജിസ്റ്റർ ചെയ്തവർ ഈ വർഷം ചെയ്യേണ്ടതില്ല. മുൻ വർഷം നൽകിയ അപേക്ഷകളിൽ തിരുത്തൽ ഉണ്ടെങ്കിൽ ബന്ധപ്പെട്ട കൃഷിഭവനുകളിൽ നേരിട്ടോ ഇമെയിൽ മുഖേനയോ അപേക്ഷ നൽകി പരിഹരിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446569907, 9446569908 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments