Skip to main content

അടൂർ പോളിടെക്‌നിക്ക് കോളേജ് - ലാറ്ററൽ എൻട്രി അഡ്മിഷൻ 

 

ആലപ്പുഴ : അടൂർ പോളിടെക്നിക്ക് 2020-2021 വർഷത്തെ മൂന്നാം സെമസ്റ്ററിലേയ്ക്കുള്ള ലാറ്ററൽ എൻട്രി അഡ്മിഷൻ ചൊവ്വാഴ്ച്ച (15/09/2020)നടക്കും. പ്രവേശനം ആഗ്രഹിക്കുന്നു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടെയുള്ള റാങ്ക് 1മുതൽ 100 വരെയുള്ളവർ രാവിലെ 9 മുതൽ 10 വരെയും, റാങ്ക് 101 മുതൽ 200 വരെയുള്ളവർ രാവിലെ 10 മുതൽ 11 വരെയും, റാങ്ക് 201മുതൽ 300 വരെയുള്ളവരും ഐ. റ്റി. ഐ 30 വരെ റാങ്കുള്ളവരും ആർക്കിടെക്ച്ചർ 91 വരെ റാങ്ക് ഉള്ളവരും രാവിലെ 11മണി മുതൽ 12 മണി വരെയും രെജിസ്ട്രേഷൻ നടപടികളിൽ പങ്കെടുക്കണം. 

രജിസ്റ്റർ ചെയ്തവരെ ഉൾകൊള്ളിച്ചുകൊണ്ട് ഉച്ചയ്ക്ക് 1:30ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും, ഇത് പ്രകാരം ഉച്ചക്ക് 2 മുതൽ  നിലവിലുള്ള ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നതാണ്. 
അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ തെളിയിക്കുന്നതിനാവശ്യമായ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ,മുൻപ് പഠിച്ചിരുന്ന സ്ഥാപനങ്ങളിൽ നിന്നും നേടിയ റ്റി. സിയും 6 മാസത്തിൽ കുറയാത്ത കാലയളവിലുള്ള സ്വഭാവസർട്ടിഫിക്കറ്റും ഫീസ് അടയ്ക്കുന്നതിന് ഡെബിറ്റ്‌ /ക്രെഡിറ്റ് കാർഡും സഹിതം ഹാജരാക്കേണ്ടതാണ്.

date